2012 മേയ് 8, ചൊവ്വാഴ്ച

മുഖം - നോവല്‍ 1


പ്രിയമുള്ളവരേ,

എന്‍റെ കഥകളും കവിതകളും ലേഖനങ്ങളും വായിച്ച് നിങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ആയിരമായിരം നന്ദി. നിങ്ങള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ പുതിയൊരു സാഹസത്തിന് മുതിരുകയാണ്. ഒരു നോവല്‍.... 

'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്. വായനക്കിടയില്‍ ഒരിടത്ത് പോലും ബോറടിക്കാത്ത വിധം ആകാംക്ഷയൂട്ടുന്ന മുഹൂര്‍ത്തങ്ങളുമായാണ് ഇതിന്‍റെ ഇതിവൃത്തം മുന്നോട്ട് നീങ്ങുന്നത്‌. വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. എല്ലാവരും ഇത് വായിച്ച് നിങ്ങളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. നിങ്ങള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ നിങ്ങളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക


30 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും മുന്നോട്ടു പോകൂ ...എല്ലാ ആശംസകളും നേരുന്നു ... അഭിപ്രായങ്ങള്‍ അറിയിക്കുന്നതാണ് ...:)

    മറുപടിഇല്ലാതാക്കൂ
  2. നജീമേ ധൈര്യമായി മുന്നോട്ടു പോക്കൊളിന്‍ ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  3. എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു!!!ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകൂ...നമ്മളെല്ലാം കൂടെതന്നെ.

    (താങ്കള്‍ എന്റെ ബ്ലോഗില്‍ കമന്റ്‌ ഇട്ടതായിട്ടാണ് എനിക്ക് മെയില്‍ നോട്ടിഫികേഷന്‍ വന്നത്. പക്ഷേ ഇമെയിലില്‍ വന്ന ആ കമന്റ്‌ ബ്ലോഗില്‍ കാണിക്കുന്നില്ല. അതിന്‍റെ കാരണം അറിയില്ല!)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ,

      'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  4. മുന്നോട്ട് കുതിക്കട്ടെ., ഈ സംരംഭം...
    ഞങ്ങളൊക്കെ ഇവിടെ ഉണ്ടെന്നേ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി. നിങ്ങളൊക്കെ കൂടെയുള്ളതാണെന്‍റെ പ്രതീക്ഷ.

      ഇല്ലാതാക്കൂ
  5. റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില തെറ്റുകള്‍ കാണുന്നു.ഞാന്‍ ഒരു റെയില്‍വേ എംപ്ലോയി ആയതുകൊണ്ട് മാത്രം തോന്നിയതാണ്.അവസാന ഭാഗത്ത്‌ നല്ല ആകാംഷ നിലനിര്‍ത്തിയിരിക്കുന്നു.അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ തെറ്റുകള്‍ എന്താണെന്ന് കൂടി പറഞ്ഞാല്‍ ഉപകാരമായിരുന്നു. പിഴവുകള്‍ തിരുത്താമല്ലോ?

      ഇല്ലാതാക്കൂ
    2. സുഹൃത്തേ,

      'മുഖം' നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  6. പ്രിയമുള്ളവരേ,
    നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹന വാക്കുകള്‍ എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. നിങ്ങളെയൊക്കെ പരിചയപ്പെടാന്‍ വൈകിയതില്‍ ഞാന്‍ ഖേദിക്കുന്നു. ഏതായാലും ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. ഞാനും എന്‍റെ നോവലും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

    മറുപടിഇല്ലാതാക്കൂ
  7. നജീം, ആദ്യ അദ്ധ്യായം വായിച്ചു. പറഞ്ഞതുപോലെ തന്നെ വളരെ ഇന്ററസ്റ്റിംഗ് ആയ് തോന്നി. ഒരു ത്രില്‍ വായന സമ്മാനിക്കുന്നു. എഗ്മോര്‍ വണ്ടിയിലായിരിക്കും ബോംബ് എന്ന് വായിച്ചുവരുമ്പോള്‍ തോന്നി. (പിന്നെ കച്ചവടക്കാരുടെ ആര്‍ത്തനാദം എന്ന പ്രയോഗം തെറ്റാണ്. ആര്‍ത്തന്മാര്‍ എന്നാല്‍ ദുഃഖിതര്‍ എന്നാണര്‍ത്ഥം. ദുഃഖത്തിലോ വേദനയിലോ അപകടമുഖത്തോ ഒക്കെ പുറപ്പെടുന്ന അത്യുച്ചത്തിലുള്ള നിലവിളിയാണ് ആര്‍ത്തനാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്)...... ഫോളോവര്‍ ഗാഡ്ജറ്റ് തുറക്കൂ.

    മറുപടിഇല്ലാതാക്കൂ
  8. ഞാന്‍ ഈ ബ്ലോഗിനെ കുറിച്ച് ആദ്യം അറിയുന്നത് താങ്കള്‍ നജീബ് മൂടാടിയുടെ പലചരക്കുകട എന്ന ബ്ലോഗില്‍ താങ്കളുടെ കത്ത് വായിക്കാന്‍ ഇടയായി, ഈ പത്രാതിപന്‍ മാരൊക്കെ വലിയ വായില്‍ പ്രസംഗിച്ചു നടക്കും പുതിയ എഴുത്തുക്കാര്‍ ആരും വരുന്നില്ല എന്നൊക്കെ എന്നാലോ പുതിയ ആര്‍കും ഒരു സഹായവും ചെയ്യുകയുമില്ല, താങ്കളുടെ ഈ ഉന്നമനതിന്നു എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ,

      വളരെ നന്ദി. നോവലിന്‍റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

      നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html

      ഇല്ലാതാക്കൂ
  9. സമയാകുറവു കാരണം പോസ്റ്റ് വായിച്ചില്ലാ..... രണ്ടു ദിവസം അവധിയുണ്ട് അപ്പോള്‍ വായിച്ചു അഭിപ്രായമറിയിക്കാം...... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  10. നജീം ഭായ് ...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..എഴുതൂ..

    --

    മറുപടിഇല്ലാതാക്കൂ
  11. ആദ്യ ഭാഗം വായിച്ചു. പട്ടാമ്പി , പാലക്കാട് , ഷോര്‍ണൂര്‍, ഭാഗങ്ങളില്‍ എല്ലാം സ്ഥിരം യാത്ര ചെയ്യാറുണ്ടായിരുന്നു . കഥയില്‍ പറയുന്ന പല സ്ഥലങ്ങളിലും പല പരിചയക്കാരും ഉണ്ട്..അത് കൊണ്ട് വായിക്കുമ്പോള്‍ ആ സ്ഥലവും നാട്ടുകാരും മനസ്സില്‍ തെളിഞ്ഞു. പാലക്കാട് സ്റ്റാന്‍ഡില്‍ വാരിക ചോദിച്ചു ചെന്ന പെണ്‍കുട്ടികളെ മാഡം എന്ന് അഭിസംബോധന ചെയ്തതില്‍ ഒരു കൃത്രിമത്വം ഫീല്‍ ചെയ്തു. അത് പോലെ, പോലീസുകാര്‍ തമ്മിലുള്ള സംഭാഷണ ശകലങ്ങള്‍ കുറച്ചു നാടകീയമായി പോയോ എന്നൊരു സംശയം..എങ്കില്‍ പോലും നോവലിന് നല്ല ഒരു തുടക്കം താങ്കള്‍ കുറിച്ചു..ഇനിയും നന്നാക്കി എഴുതുക. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനൊരു തുടക്കക്കാരനായതിനാല്‍ ചെറിയ ചെറിയ തെറ്റുകള്‍ ക്ഷമിക്കുമല്ലോ? വായിച്ച് അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  12. ഷോര്‍ണൂര്‍ സ്റ്റേഷനില്‍ സിഗ്നല്‍ റൂം പ്ലാറ്റ്ഫോമില്‍ അല്ല.മംഗലാപുരം end-ല്‍ ഫുട് ഓവറ്ബ്രിട്ജിനു താഴെയാണ്. വാക്കി-ടോക്കിയില്‍ വിളിക്കുന്നത്‌ ഇങ്ങനെയാണ്.
    deputy SS calling RPF Over.. മറുപടി : Yes RPF SI on line. രണ്ടാം അദ്ധ്യായം വായിച്ചു. നന്നായി വരുന്നുണ്ട്. വളരെ വിശാലമായ കാന്‍വാസില്‍ ആണ് താങ്കളുടെ രചന. വളരെയധികം കാര്യങ്ങള്‍ പറയുവാനുണ്ടല്ലേ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. ഇനി ഇത്തരം തെറ്റുകള്‍ വരാതെ ശ്രദ്ധിച്ചു കൊള്ളാം.

      ഇല്ലാതാക്കൂ
    2. ഉദയന്‍ സര്‍,
      സമയം കിട്ടുമെങ്കില്‍ ഒന്നാം അദ്ധ്യായത്തിലെ സ്റ്റേഷന്‍ മാസ്റെരും റയില്‍വേ പോലീസും തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് മാറ്റിയെഴുതേണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ? പ്ലീസ്...

      ഇല്ലാതാക്കൂ
  13. നജീം....
    നോവലിന്റെ introduction പോലെ പറയുന്ന രമ്യയും ആതിരയും അവരുടെ സംഭാഷണങ്ങളും ഒരു പൈങ്കിളി ലെവലില്‍ ആയോ എന്നൊരു സംശയം...
    അതിനു ശേഷം വരുന്ന ഒന്നാം അധ്യായം ഒരു ത്രില്ലറിന് വേണ്ട ഒരു ആവേശം കാട്ടുന്നുണ്ട്...
    രണ്ടാം അധ്യായം ഇച്ചിരി ബോര്‍ ആയി ട്ടോ...
    മൂന്നാം അദ്ധ്യായം നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു...
    കഥ തുടരൂ... ആശംസകള്‍

    (അതില്‍ ടി.വി റിപ്പോര്‍ട്ട്‌ sceneല്‍ റയില്‍വേ സ്റ്റേഷനിലെ റിപ്പോര്‍ട്ടറുടെ പേര് ഒരിടത്ത് അനീഷ്‌ എന്നും അതിനു തൊട്ടു താഴെ അനില്‍ എന്നും കാണുന്നുണ്ട്.. തിരുത്തണേ..... )

    മറുപടിഇല്ലാതാക്കൂ
  14. വളരെ നല്ല പ്രദിപാദനരീതി തുടരുക അഭിനന്ദനങ്ങള്‍ പിന്നെ ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക് നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഈ സൈറ്റ്
    സന്ദര്‍ശിക്കണം

    മറുപടിഇല്ലാതാക്കൂ
  15. ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ആളാണ്. മലയാളവും ഇംഗ്ലീഷും മാത്രമല്ല അന്യഭാരതീയഭാഷകളിൽ ഉള്ള കൃതികളുടെ മലയാളപരിഭാഷകളും അവയിൽ ഉൾപ്പെടും. ഏറെ ബൗദ്ധികവ്യായാമങ്ങളൊന്നും കൂടാതെ ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന ലാളിത്യമാർന്ന രചനകളാണ് എനിക്കിഷ്ടം. അതായത് എംടിയുടെ രണ്ടാമൂഴവും പി.വി.തമ്പിയുടെ കൃഷ്ണപ്പരുന്തും ബെന്യാമിന്റെ ആടുജീവിതവും ജോയ്സിയുടെ മുനമ്പും ഒക്കെ എനിക്കിഷ്ടപ്പെട്ട രചനകൾ തന്നെ. എന്നാലോ ചേതൻ ഭഗതിനെയും ആമിഷ് ത്രിപാഠിയെയും ഇഷ്ടമില്ല താനും. ഇത്രയും പറഞ്ഞത് സാഹിത്യത്തിലെ എന്റെ അഭിരുചി എങ്ങനത്തേതാണെന്നു കൂടി ഞാൻ താങ്കളുടെ കൃതിയെ വിലയിരുത്തുമ്പോൾ പ്രസ്താവിക്കുന്നത് നന്നായിരിക്കും എന്നു കരുതിയാണ്.

    "പാലൈസ്" എന്ന ബ്ലോഗിലെ കമന്റിൽ നിന്നാണ് ഞാൻ ഇവിടെ എത്തിപ്പെട്ടത്. സത്യം പറഞ്ഞാൽ ബോറായിരിക്കും എന്ന പ്രതീക്ഷയിലാണ് വായന തുടങ്ങിയതും. പക്ഷേ ആദ്യ അദ്ധ്യായം എനിക്കിഷ്ടപ്പെട്ടു. വിശേഷിച്ചും ഒരു ബോംബ് ഭീഷണി ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ സ്വീകരിയ്ക്കുന്ന നടപടികളുടെ വിവരണത്തിലെ വൈശദ്യം. ഒരു എഴുത്തുകാരൻ ആകുവാൻ ശ്രമിയ്ക്കുന്ന ആൾ എന്ന നിലയിൽ എനിയ്ക്ക് അറിയാം അങ്ങനത്തെ ഡീറ്റെയ്‌ൽ ഒരു കല്പിതകഥയിൽ ഇണക്കുക എന്നത് നന്നേ മാനസികാദ്ധ്വാനം വേണ്ടുന്ന പണിയാണ് എന്ന്. അത് ഭംഗിയായി നിർവഹിച്ചിരിയ്ക്കുന്നതിന് താങ്കളെ അഭിനന്ദിയ്ക്കുന്നു.

    അവിടവിടെ ചെറിയ ദോഷങ്ങൾ ഇല്ലെന്നല്ല. എങ്കിലും ഇത് ഒരു ആദ്യപരിശ്രമം ആയതിനാലും എന്റെ പ്രതീക്ഷ തെറ്റിയ്ക്കുവാൻ താങ്കളുടെ എഴുത്തിന് കഴിഞ്ഞതിനാലും അവ കണ്ടില്ലെന്ന് നടിയ്ക്കാവുന്നതേ ഉള്ളൂ എന്നാണ് എന്റെ പക്ഷം. അതു മാത്രം അല്ല ഞാൻ ആൾ ഒരു ദോഷൈകദൃക്കാണ് താനും. അധികം വൈകാതെ തന്നെ ഇത് മുഴുവനായും വായിച്ച് തീർക്കണം എന്ന് കരുതുന്നു.

    ചില അല്പജീവികൾ താങ്കളുടെ രചനയെ വിമർശിച്ചുകൊണ്ട് കമന്റ് എഴുതിയിരിയ്ക്കുന്നത് ഞാൻ കാണുവാൻ ഇടയായി. അവരുടെ അഭിപ്രായങ്ങളെ തീർത്തും അവഗണിച്ചു കൊള്ളൂ. മെഗാസീരിയലുകളും ചളിപ്പ് കോമഡിയും ഒക്കെ ആസ്വദിച്ചിരുന്ന് കാണുന്നവർ തന്നെയായിരിയ്ക്കും പലപ്പോഴും ഇതുപോലെ നമ്മളുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെ ഇകഴ്ത്തി സംതൃപ്തിയടയാൻ ശ്രമിയ്ക്കുന്നവർ. അവരുടെ കഴിവില്ലായ്മ അവർ മറ്റുള്ളവരിൽ ആരോപിച്ച് സ്വയം നിർവൃതി കൊള്ളുന്നു. അവരെ എപ്പോഴും അവഗണിയ്ക്കുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു.

    ശുഭാശംസകളോടെ
    — വാത്സ്യായനൻ.

    മറുപടിഇല്ലാതാക്കൂ