2012, ജൂൺ 23, ശനിയാഴ്‌ച

മുഖം - നോവല്‍ 37


നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 
മുഖം അദ്ധ്യായം - 37


64 അഭിപ്രായങ്ങൾ:

  1. പ്രിയമുള്ളവരേ,

    മുഖം നോവല്‍ ഇവിടെ അവസാനിക്കുകയാണ്. നിങ്ങള്‍ക്കെല്ലാം ഇത് ഇഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു.

    അതോടൊപ്പം ഞാന്‍ നിങ്ങളില്‍ നിന്ന് ഒരു ചെറിയ സഹായം പ്രതീക്ഷിക്കുന്നു...

    ഈ നോവലിനെ കുറിച്ച് എല്ലാവരും ഒരു ചെറിയ ആസ്വാദനക്കുറിപ്പ്‌ എഴുതി അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവ ഈ നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതോടൊപ്പം ചേര്‍ക്കുന്നതാണ്. എല്ലാവരും സഹകരിക്കുമല്ലോ?

    നോവല്‍ അവസാനിച്ച സ്ഥിതിക്ക് ഇനി നമുക്ക് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാം... നോവല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

    ഇതിന്‍റെ തുടക്കം മുതല്‍ നിങ്ങള്‍ ഓരോരുത്തരും നല്‍കി വരുന്ന സഹകരണത്തിനും പ്രോത്സാഹനത്തിനും എന്‍റെ ആത്മാവില്‍ തട്ടിയ നന്ദി ഞാനറിയിക്കുന്നു. തുടര്‍ന്നും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്‍റെ പുതിയ നോവലായ 'ജീവചരിത്രം' ജൂലൈ 1 മുതല്‍ പോസ്റ്റ്‌ ചെയ്തു തുടങ്ങുന്നതാണ്. അന്ന് മറക്കാതെ എല്ലാവരും ഇവിടെ വന്നു നോക്കുമല്ലോ അല്ലെ?

    സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം,
    കെ. പി നജീമുദ്ദീന്‍.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഈ നോവല്‍ മുഴുവനും വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ പറയട്ടെ....നല്ല തുടക്കം കുറിച്ചുകൊണ്ട് അവസാനം തീരെ പൈങ്കിളിയായി അധപതിച്ചുപോയ ഒരു കഥ....
    തൊണ്ണൂറുകളുടെ തുടക്കത്തില്‍ കണ്ടുവന്ന രണ്ടാം കിട തട്ടികൂട്ട്‌ സിനിമയിലൊക്കെ കാണുന്നതരം ക്ലൈമാക്സ്...അനാവിശ്യമായ പല ഭാഗങ്ങളും കുത്തിനിറച്ചു നീട്ടിവലിച്ചൊരു കഥ...
    അതിലപ്പുറമൊന്നും ഇതിലില്ല

    മറുപടിഇല്ലാതാക്കൂ
  5. നജീം, അഭിനന്ദനങ്ങള്‍. ഇത് എഴുതാനെടുത്ത പ്രയത്നത്തിനും ഭാവയ്ക്കുമൊക്കെ സല്യൂട്ട്. വളരെ നന്നായിട്ടുണ്ട്. ജനപ്രിയനോവലെഴുത്തില്‍ നജീമിന് നല്ലൊരു ഭാവി ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഭാവന എന്ന് തിരുത്തി വായിയ്ക്കണം.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2012, ജൂൺ 23 8:53 PM

    ഒരു കാര്യം ചോദിച്ചോട്ടെ എഴുത്തുകാരാ. ഇത്രയും സംഭവ ബഹുലമായ സ്ഫോടന കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്തതും പ്രധാന പ്രതിയുടെ പിതാവ് ഒരു പാതിരിയാല്‍ കൊല്ലപ്പെട്ടതുമൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിട്ടുണ്ടാകില്ലേ? ( അച്ഛന്‍ ശിക്ഷിക്കപ്പെട്ടതായി താങ്കള്‍ തന്നെ കാണിക്കുന്നു ) പിന്നെ ഇത് വായിക്കുന്നവര്‍ക്ക് എന്ത് ആകാംക്ഷ. താങ്കള്‍ ഇടയ്ക്കു നോവലിനെ വാനോളം പൊക്കി ഈ ആകാംക്ഷയെ പറ്റി പറയുന്നുണ്ടല്ലോ. അത് കൊണ്ട് മാത്രം ചോദിച്ചതാണ്. നോവലിനെ കുറിച്ച് നോവലിനുള്ളിലെ പുകഴ്ത്തലുകള്‍ ദയനീയം എന്നെ പറയാന്‍ പറ്റു..
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2012, ജൂൺ 24 3:48 PM

      your correct...വളരെ ശ്രദ്ധയോടെ ചെയ്തത് കൊണ്ടായിരിക്കും ഇങ്ങനെയുള്ള ആനമണ്ടത്തരം പറ്റിയത്..റിയാലിറ്റി കഥയോ സിനിമയോ ആക്കുമ്പോള്‍ ലേഖകന്‍ പറഞ്ഞത്ര ആവേശം ആര്‍ക്കും ഉണ്ടാകൂല.

      ഇല്ലാതാക്കൂ
    2. പ്രിയപ്പെട്ട അജ്ഞാതാ, നമ്മുടെ നാട്ടില്‍ പത്രവാര്ത്തകളെയും യഥാര്‍ത്ഥ സംഭവങ്ങളെയും അധികരിച്ച് കൊണ്ട് എത്രയോ നോവലുകളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, സുജാത കൊലക്കേസ്, കൃഷ്ണ പ്രിയ വധം, ആലുവ കൂട്ടക്കൊല മുതലായവ. എന്ന് വെച്ച് ആളുകള്‍ അത് ആകാംഷയോടെ വായിക്കുകയോ കാണുകയോ ചെയ്യാതിരുന്നിട്ടുണ്ടോ? ഇന്ന സംഭവത്തെ അധികരിച്ചാണ് കഥ എന്ന് അറിയാത്തിടത്തോളം കാലം ആകാംഷ നില നില്‍ക്കുക തന്നെ ചെയ്യും.
      ഈ നോവലില്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോളായിരിക്കും വായനക്കാര്‍ക്ക് ഇത് ഏതു സംഭവത്തെ അധികാരിച്ചാണെന്നു മനസ്സിലായിട്ടുണ്ടാവുക...
      പിന്നെ ഷൊര്‍ണൂര്‍ തീവണ്ടി സ്ഫോടനത്തിനു കിട്ടിയ അത്രയും coverage ഒരിക്കലും ഡോക്ടര്‍ സഞ്ജയ്‌ എന്ന വ്യക്തിയുടെ മരണത്തിനു കിട്ടില്ലല്ലോ?

      ഇല്ലാതാക്കൂ
    3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
  8. ഒരു സംശയം, കേരള പോലീസ് നിയമപ്രകാരം ക്രിമിനല്‍ കേസില്‍ സിക്ഷിക്കപെട്ട പ്രതികളുടെ ഫിന്ഗര്‍ പ്രിന്റ്‌ മാത്രമേ ക്രൈം റിക്കോട്‌സില്‍ വെക്കാറുള്ളൂ, ഇവിടെ ഗൌതം ട്രെയിനില്‍ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നുണ്ട് എന്നല്ലാതെ അതില്‍ സിക്ഷിക്ക പെട്ടതായി പറയുന്നില്ല അപ്പോള്‍ പിന്നെ എങ്ങിനെ അവന്റെ ഫിന്ഗര്‍ പ്രിന്റ്‌ പോലീസ് റിക്കോട്‌സില്‍ വരും.
    അഥവാ പീഡന കേസ്സില്‍ അവന്റെ ഫിന്ഗര്‍ പ്രിന്റ്‌ പോലീസ് എടുത്തു എന്ന് വെക്കാം, എങ്കില്‍ അത് അനലൈസ് ചെയുമ്പോള്‍ അവന്റെ പൂര്‍ണ്ണ വിവരങ്ങള്‍ അതില്‍ നിന്നും ലഭിക്കും അത് വെച്ചിട്ട് ഒരു അന്വേഷണം നടത്താവുന്നതാണ് ശ്രീജിത്ത്‌ ആ ഫോട്ടോ തിരിച്ചറിയുന്നതുവരെ അങ്ങിനെ ഒരു അന്വേഷണവും നടന്നതായി കഥയില്‍ കണ്ടില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൌതം ഒരു സ്ഥിരം തലവേദനയും കൂടെക്കൂടെ പോലീസ് കേസുകളില്‍ പെടുകയും ചെയ്യുന്നുണ്ടെന്ന് മാധവ് നമ്പ്യാരുടെ വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതിലേതെങ്കിലും സമയത്ത് അവന്‍റെ ഫിങ്ങേര്‍ പ്രിന്റ്സ് പോലീസിനു എടുത്തു വെക്കാമല്ലോ? ACP യും രാഹുലനും അതി crime records ല്‍ പരിശോദിക്കുമ്പോള്‍ അവന്‍റെ ഫോട്ടോയും വിവരങ്ങളും കിട്ടുന്നുണ്ട്‌. പക്ഷെ അയാള്‍ക്ക്‌ മാധവ് നമ്പ്യാരുമായുള്ള ബന്ധം അതില്‍ വ്യക്തമായിക്കൊല്ലണമെന്നില്ല. കാരണം മാധവ് നമ്പ്യാര്‍ ഒരിക്കലും അവന്‍റെ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. അവര്‍ തമ്മിലുള്ള ബന്ധം ആരെയും അറിയിക്കാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചിരുന്നു.

      ഇല്ലാതാക്കൂ
    2. പ്രിയപ്പെട്ട അജ്ഞാതാ,
      അച്ഛന്‍റെ പേരെഴുതാന്‍ പറഞ്ഞാല്‍ ഗൌതമിനെ പോലോരാള്‍ക്ക് എന്ത് പേര് വേണമെങ്കിലും പറയാമല്ലോ? മാത്രമല്ല, പലപ്പോഴും അവനെ പോലീസ് പിടിയില്‍ നിന്ന് ഇറക്കിക്കൊണ്ടു വരുന്നത് സാമുവലാണ്. ചിലപ്പോള്‍ അയാളുടെ c /o ആയിരിക്കാം crime records ല്‍ ഉള്ളത്. അവിടം തൊട്ടു തന്നെ പോലീസ് സാമുവലിനെ സംശയിച്ചു തുടങ്ങുന്നുമുണ്ടല്ലോ? വേണമെങ്കില്‍ ആ ഭാഗം ഒന്ന് വ്യക്തമാക്കിയെഴുതാം.
      പിന്നെ ഹെല്‍മെറ്റ്‌ ധരിക്കാത്തതിന് എന്നെ ഇത് വരെ പോലീസ് പിടിച്ചിട്ടില്ല. കാരണം ഞാന്‍ ഹെല്‍മെറ്റ്‌ ധരിക്കാതെ വണ്ടിയോടിക്കാരില്ല. ഹെല്‍മെറ്റ്‌ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണല്ലോ?

      ഇല്ലാതാക്കൂ
  9. അജ്ഞാതന്‍2012, ജൂൺ 24 12:01 PM

    വളരെ നല്ല ഒരു തുടക്കമായിരുന്നു നോവലിന്റെ പക്ഷെ ഒരു 32 കഴിഞതോടെ ഏകദേശം കഥ മൊത്തം മനസ്സിലായത് പോലെയായി. സാധാരണ കണ്ടു വരുന്ന ഒരു പൈങ്കിളി നോവൽ ആയിപ്പോയി തുടക്കത്തിലെ ആ ആകാംക്ഷ നിലനിർത്താൻ കഴിഞ്ഞില്ല. പിന്നെ നോവലിനെ കുറിച്ച് നോവലിൽ തന്നെയുള്ള പുകഴ്തൽ വളരെ അസഹനീയം തന്നെ. ഒന്നു കൂടെ ശ്രമിച്ചാൽ ഇതിനേക്കാൾ നല്ലൊരു കഥയാക്കാമായിരുന്നെന്നു തോന്നുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട അജ്ഞാതാ, നോവലിനെ കുറിച്ച് നോവലില്‍ തന്നെ പുകഴ്ത്തി എന്ന് പറയുന്നത് ശരിയല്ല. ഈ നോവലിലെ ഒരു കഥാപാത്രമായ ശ്രീജിത്ത്‌ എഴുതിയ നോവലിന്‍റെ കാര്യമാണ് ഇതില്‍ പറയുന്നത്. ഒരു എഴുതുകാരനാകണമെന്ന് സ്വപ്നം കണ്ടു നടന്നിരുന്ന ശ്രീജിത്ത്‌ പിന്നീട് അതില്‍ വിജയിക്കുമ്പോള്‍ കിട്ടുന്ന മൈലെജിനെയാണ് ഞാന്‍ നോവലിലൂടെ സൂചിപ്പിച്ചത്. അല്ലാതെ എന്‍റെ നോവലിനെ ഞാന്‍ സ്വയം പൊക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
      ഈ കഥയില്‍, ഡോക്ടര്‍ സഞ്ജയുടെ മരണം പലരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. പണക്കാരിയായ ഗ്രീഷ്മ എല്ലാം ഉപേക്ഷിച്ചു അനാഥാലയത്തിലേക്ക് വരുന്നു, ACPക്കും രാഹുലനും promotion കിട്ടുന്നു. അത് പോലെ അതിനെ അധികരിച്ച് ഒരു നോവല്‍ എഴുതിയ ശ്രീജിത്തിനു അവന്‍ ആഗ്രഹിച്ച പോലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാകാന്‍ സാധിക്കുന്നു. അത്ര മാത്രം. അത് വായനക്കാര്‍ക്ക് സ്വയം മനസ്സിലാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അതൊരു ആത്മപ്രസംശയായി തെറ്റിധരിക്കപ്പെട്ടതില്‍ ദു:ഖമുണ്ട്. വേണമെങ്കില്‍ ഇനി എവിടെയെങ്കിലും ഈ നോവല്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ആ ഭാഗങ്ങള്‍ ഒഴിവാക്കാം.

      ഇല്ലാതാക്കൂ
  10. അജ്ഞാതന്‍2012, ജൂൺ 24 12:27 PM

    താങ്കളുടെ കഥ ഒരു പത്രാധിപര്‍ക്ക് കൊടുത്തിട്ട് അത് വായിച്ചു നോക്കാതെ തിരിച്ചുതന്നു എന്ന് പറഞ്ഞല്ലോ...വെറുതെ അല്ല ഒരുപാട് കഥകള്‍ പ്രസിദ്ധീകരിച്ചും വായിച്ചും പരിചയമുള്ള ആളുകളല്ലേ നിങ്ങളുടെ കഥ പ്രസിദ്ധീകരിച്ചാല്‍ വായനക്കാരുടെ ചീത്തവിളി കേള്‍ക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് മനസിലായിക്കാണും. ദയവു ചെയ്തു ഈ കഥ ഇനി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കരുത്. താങ്കളുടെ കഥയെ കുറിച്ച് താങ്കള്‍ തന്നെ ഈ കഥയില്‍ പുകഴ്ത്തിയത് അങ്ങേയറ്റം ദയനീയമായി ഇങ്ങനെയുമുണ്ടോ ഒരു സോയം പോക്കല്‍ പോയി എനിക്ക് വല്ലാതെ ബോറടിച്ച ഭാഗങ്ങളായിരുന്നു അത്...ഇത് നടന്ന കഥയാണെന്ന് ഇതില്‍ സൂചിപ്പികുകയുണ്ട്ടായി അങ്ങിനെയെങ്കില്‍ ഈ കഥയില്‍ പറയുന്ന സംഭവങ്ങളെ കുറിച്ച് പത്രങ്ങളിലൊന്നും വാര്‍ത്ത വന്നില്ലേ അതോ നിങ്ങളുടെ കഥയിലെ ആളുകലാരും പത്രങ്ങള്‍ വായിക്കാറില്ലേ പിന്നെ ഇത് വായിക്കുന്നവര്‍ക്ക് എന്ത് ആകാംക്ഷ...പുലിവരുന്നേ എന്ന് പറഞ്ഞിട്ട് അവസാനം ഒരു എലി പോലും ആയില്ലാലോ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട അജ്ഞാതാ, തെറ്റ് ചൂണ്ടിക്കാണിക്കാനും തിരുത്താനും നിങ്ങള്‍ക്ക് അധികാരമുണ്ട്‌. പക്ഷെ ഈ നോവല്‍ ഇനി പ്രസിദ്ധീകരിക്കരുത് എന്ന് പറയാന്‍ താങ്കള്‍ക്ക് എന്ത് അര്‍ഹതയാണ് ഉള്ളത്? ഇത് ഒരു ചവറു നോവല്‍ തന്നെ ആയിക്കോട്ടെ.. ഇനി എഴുതരുത്, പ്രസിദ്ധീകരിക്കരുത് എന്നൊക്കെ പറയാന്‍ താങ്കളാരാണ്?
      ഞാന്‍ ഈ നോവല്‍ ബ്ലോഗിലിട്ടത് നിങ്ങളെ പോലുള്ള വായനക്കാര്‍ ഇത് വായിച്ചു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്നാല്‍ അത് തിരുത്തി മുന്‍പോട്ടു പോകാം എന്ന പ്രതീക്ഷയോടെയാണ്. ഒരു നല്ല സുഹൃത്തിന്‍റെ സ്ഥാനത്ത് നിന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്ന് എന്നെ കൈ പിടിച്ചു മുന്‍പോട്ടു നയിക്കുന്നതിന് പകരം ഇങ്ങനെ മ്ലേച്ചമായ രീതിയില്‍ കമെന്റിടുന്നതും ഇനി പ്രസിദ്ധീകരിക്കരുത് എന്ന് പറയുന്നതും ശരിയാണോ?
      പല വായനക്കാര്‍ക്കും ഇതിന്‍റെ അവസാന ഭാഗങ്ങള്‍ ഇഷ്ടമായില്ല എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. പക്ഷെ അവരാരും താങ്കളെ പോലെ ഈ നോവലിനെ താറടിച്ചു കാണിച്ചു സന്തോഷിക്കുന്നില്ല. പകരം അവര്‍ അവരുടെ അഭിപ്രായം വളരെ മാന്യമായ രീതിയില്‍ പറയുകയാണ്‌ ചെയ്തത്. ഉദാഹരണത്തിന് ഉദയപ്രഭന്‍, സാദിഖ് M കോയ തുടങ്ങിയവര്‍ ഈ നോവലിന്‍റെ തുടക്കം മുതലുള്ള വായനക്കാരാണ്. അവര്‍ ഈ നോവലിനെ കുറിച്ചുള്ള അവരുടെ അതൃപ്തി ഒട്ടും വേദനിപ്പിക്കാത്ത വിധം, വളരെ മാന്യമായ രീതിയില്‍ പറഞ്ഞു നിര്‍ത്തി. മാത്രമല്ല, അടുത്ത കൃതികളില്‍ ഈ തെറ്റുകള്‍ വരാതെ സൂക്ഷിക്കണമെന്ന് പറഞ്ഞു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അവര്‍ നിര്‍ത്തുന്നത്. താങ്കളോ? എന്തോ പക തീര്‍ക്കും പോലെ വാളോങ്ങി നില്‍ക്കുന്നു.
      എങ്കില്‍ പിന്നെ തെറ്റും കുറവുമില്ലാത്ത ഒരു നോവല്‍ താങ്കള്‍ എഴുതിക്കാണിക്കൂ. സ്വന്തം പേരില്‍ ഒരു കമന്റിടാന്‍ പോലും ചങ്കൂറ്റമില്ലാത്ത താങ്കള്‍ക്കു അതിനു സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
      താങ്കള്‍ പറഞ്ഞല്ലോ ഞാനൊരു സ്വയം പൊക്കിയാണെന്ന്? ശരിയായിരിക്കാം... പക്ഷെ ഒരിക്കലും താങ്കളെപ്പോലെ മറ്റുള്ളവരെ ഇകഴ്ത്തിപ്പറഞ്ഞും മുറിപ്പെടുത്തിയും സന്തോഷിക്കുന്ന സാഡിസ്റ്റ് അല്ല.

      ഇല്ലാതാക്കൂ
  11. ഓരോ അദ്ധ്യായവും വളരെ മിഴിവുറ്റത് ആയിരുന്നു. അവസാന ഭാഗത്ത്‌ അല്പം ഇഴച്ചില്‍ പോലെ തോന്നി.റിയാലിടിയും ഭാവനയും കൂടിക്കുഴഞ്ഞു വരുന്നത് അല്പം confusion ഉണ്ടാക്കി. ക്ലാസ്സിക്‌ നോവെല്‍ വായിക്കുന്നവരുടെ നിലവാരത്തില്‍ എത്തിയില്ല എന്നത് ഒരു കുറവായി തോന്നുന്നില്ല. ഇത് എഴുതാനെടുത്ത ശ്രമം ശ്ലാഘനീയം തന്നെ. അടുത്ത സൃഷ്ടി കൂടുതല്‍ മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉദയന്‍ജീ, നമ്മുടെ പറഞ്ഞു പഴകിയ ശൈലിയില്‍ ആദിമധ്യാന്തം എന്ന ആഖ്യാന രീതിയില്‍ നിന്ന് മാറി ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം തന്‍റെ ജീവിതാനുഭവങ്ങളെ അധികരിച്ചെഴുതിയ ഒരു നോവലിന്‍റെ കാഴ്ചപ്പാടിലൂടെ ഇതിന്‍റെ കഥ അവതരിപ്പിക്കാം എന്നെ ഞാന്‍ കരുതിയുള്ളൂ. താങ്കള്‍ പറഞ്ഞ പോലെ അത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഞാനത് തീര്‍ച്ചയായും മാറ്റിയെഴുതാന്‍ തയ്യാറാണ്. കാരണം ഞാനെന്‍റെ വായനക്കാരെ മാനിക്കുന്നു.
      ഈ നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആതിരയും രമ്യയും മറ്റും വരുന്ന നോവല്‍ പ്രകാശനത്തിന്‍റെ ഭാഗങ്ങള്‍ ഒഴിവാക്കാമെന്നു ആലോചിക്കുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?

      ഇല്ലാതാക്കൂ
  12. അജ്ഞാതന്‍2012, ജൂൺ 24 3:24 PM

    കഥയെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാം എന്ന് പറഞ്ഞതുകൊണ്ടാണ് അഭിപ്രായങ്ങള്‍ ഇവിടെ എഴുതിയത് എന്നിട്ടതിനു മറുപടി പറയാന്‍ കഥാകാരനെ കാണുന്നില്ലാലോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നല്ലോ ഞാന്‍ ഇത്തവണ UGC നെറ്റ് പരീക്ഷ എഴുതുന്നുണ്ടെന്നു. ഇന്നലെ (ജൂണ്‍ 24 , ഞായറാഴ്ച) ആയിരുന്നു അത്. പരീക്ഷയുടെ തിരക്കിലായത് കൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയത്.

      ഇല്ലാതാക്കൂ
  13. അജ്ഞാതന്‍2012, ജൂൺ 24 4:01 PM

    അവസാന ഭാഗത്ത്‌ ഗ്രീഷ്മയെ കാണാന്‍ വേണ്ടി ആളുകള്‍ അദ്ധേഹത്തിന്റെ പിന്നാലെ കൂടിയതും അദ്ദേഹം അവരെയൊക്കെ സെമിത്തെരിയില്കൂടി നടത്തിയതും എന്തിന്റെ ഉദ്ദേശത്തോടെ ആയിരുന്നു? പിന്നെ ഗ്രീഷ്മയെ ചോതിച്ചപോള്‍ സിസ്റ്റര്‍ ക്രിസ്റ്റീനയുടെ മുഖം എന്തിനാ വിളറി വെളുത്തത്?...താങ്കള്‍ സിനിമ മനസ്സില്‍ കണ്ടുകൊണ്ടാണോ കഥ എഴുതിയത്...? സഞ്ജയിനെ കൊന്ന് കടലിലെറിഞ്ഞവര്‍ പിന്നെ എന്തിനാണ് മറൈന്‍ ഡ്രൈവില്‍ വെച്ച് ശ്രീജിത്തിനെ അക്ക്രമിച്ചത്..? ഗൌതമിന്റെ ഇന്‍ററോഗേഷന്റെ വീഡിയോ വിവാഹ നിശ്ചയത്തിന്റെ വീഡിയോയുമായി മാരിപോകാന്‍ മാത്രം വിഡ്ഢികളാണോ കേരള പോലീസ് ? ഇത്തരം കാര്യങ്ങളില്‍ ഒന്നും കൂടി ശ്രദ്ധിക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട അജ്ഞാതാ,
      ആ സിസ്റെരുടെ മുഖം വിലരിയത് കൊണ്ട് താങ്കള്‍ക്ക് എന്ത് ബുദ്ധി മുട്ടാണുണ്ടായത്. അതിനു മുന്‍പും ഈ നോവലില്‍ പലരുടെയും മുഖം വിലറിയിട്ടുണ്ടല്ലോ. അപ്പോഴൊന്നും തോന്നാത്ത വിഷമം നിങ്ങള്‍ക്ക് ഇവിടെ തോന്നാന്‍ എന്താണ് കാരണം? സിനിമ മനസ്സില്‍ കണ്ടു കൊണ്ടല്ല ദൃശ്യങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ടാണ് ഞാന്‍ (എല്ലാ എഴുത്തുകാരും) കഥയെഴുതുന്നത്. അതിലെന്താണ് തെറ്റ്?

      ഗുണ്ടകള്‍ സഞ്ജയെ കൊന്നു കടലിലെറിഞ്ഞു. അവനൊരിക്കലും തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന് ഗുണ്ടാത്തലവന്‍ ഉറപ്പിച്ചു പറയുന്നുണ്ടല്ലോ. പക്ഷെ കൊല്ലപ്പെട്ട അയാളുടെ നമ്പരിലേക്ക് വിളിച്ചപ്പോള്‍ ശ്രീജിത്ത്‌ ആണ് ഫോണ്‍ എടുക്കുന്നത്. അത് കണ്ടു തെറ്റിദ്ധരിച്ചാണ് അവര്‍ അവനെ ആക്രമിക്കുന്നത്. തങ്ങള്‍ മരിച്ചു എന്ന് കരുതി രക്ഷപ്പെട്ടയാല്‍ വല്ല വിധേനയും രക്ഷപ്പെട്ടു വന്നതാകുമോ എന്നവര്‍ സംശയിക്കുന്നു.

      എത്രയോ വലിയ പിഴവുകള്‍ സംഭവിക്കുന്നുണ്ട് നമ്മുടെ പോലീസിന്. ആളെ മാറി അറസ്റ്റു ചെയ്യുകയും പ്രതിയാക്കി ശിക്ഷിക്കുകയും വരെ ചെയ്യുന്ന പോലീസിനു ഒരു CD യുടെ കാര്യത്തില്‍ ഒരു ചെറിയ പിഴവ് പറ്റിക്കൂടെ? അബദ്ധം പറ്റാന്‍ വിഡ്ഢിയായിരിക്കണമെന്നില്ല.. ഏതു ബുദ്ധിരാക്ഷസനും ചില ചെറിയ പിഴവുകളൊക്കെ സംഭവിക്കാം. നമ്മളൊക്കെ മനുഷ്യരല്ലേ സുഹൃത്തേ?

      ഇല്ലാതാക്കൂ
  14. അജ്ഞാതന്‍2012, ജൂൺ 24 4:07 PM

    മുന്‍കൂട്ടി ഉണ്ടാക്കി വെക്കുന്ന ഐസ് കട്ടിയില്‍ എങ്ങിനെ വിഷം ചേര്‍ത്താന്‍ പറ്റും..?? വെള്ളത്തില്‍ മിക്സ് ചെയ്യുമ്പോലെ അത്ര എളുപ്പമാണോ ഐസ് കട്ടിയില്‍ വിഷം ചേര്‍ക്കല്‍?Arsenic is metallic gray
    അപ്പോള്‍ അതിന്റെ നിറ വ്യത്യാസം കാണില്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫാദര്‍ വെള്ളത്തില്‍ വിഷം ചേര്‍ത്ത ശേഷം അത് ഫ്രീസറില്‍ വെച്ച് ഐസ് ആക്കി മാറ്റുകയായിരുന്നു. പൂജ്യം ഡിഗ്രിക്ക് താഴെ (Freezing Point ല്‍) Arscenic ന്‍റെ colour density കുറഞ്ഞു pale കളറാകും. അപ്പോള്‍ അതിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല.

      ഇല്ലാതാക്കൂ
  15. അജ്ഞാതന്‍2012, ജൂൺ 24 4:33 PM

    സ്ത്രീകളോട് അപമാര്യതയോടെ പെരുമാറിയതിന്റെ പേരില്‍ യാതൊരു ദയാ ദാക്ഷ്ണ്ണയവുമില്ലാതെ ഗൌതമിനെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മാധവന്‍ നമ്പ്യാര്‍, നൂറുകണക്കിന് ആളുകളെ കൊന്നതിനു ശേഷമാണോ മകനോടുള്ള സ്നേഹം പുറത്തു വന്നത്..ചെറിയൊരു പ്രശനതിന്നു വീട്ടില്‍ നിന്നും പുറത്താക്കിയ അതെ ആള്‍ തന്നെ രാജ്യദ്രോഹം കുറ്റം ചെയ്തപ്പോള്‍ മകനെ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങുന്നു എന്തൊരു വിരോധാഭാസം, അതിന്നു വേണ്ടി ഒരു കൊലപോലും അയ്യാള്‍ ചെയ്യുന്നു അതും താന്‍ മകനെക്കാള്‍ ജീവന് തുല്യം സ്നേഹിക്കുന്ന മകളുമായി വിവാഹമുറപ്പിച്ച പ്രതിശുദ വരനെ.അല്ലെങ്കില്‍ ഇവരുടെ വിവാഹത്തിന് ഇദ്ദേഹം എതിര് നില്‍ക്കണമായിരുന്നു എങ്കില്‍ സഞ്ജയിനെ കൊന്നതില്‍ ഒരു അര്‍ത്ഥമുണ്ടാകുമായിരുന്നു ...എന്തൊരു വിരോധാഭാസം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട അജ്ഞാതാ,
      മാധവ് നമ്പിയാര്‍ ഒരു തെറ്റിന്‍റെ പേരിലല്ല... അത് വരെ കാട്ടിക്കൂട്ടിയ പല തെറ്റുകളുടെ പേരിലാണ് മകനെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത്. താങ്കളോ ഞാനോ തെറ്റ് ചെയ്താലും ചിലപ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ നമ്മളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് വരും. എന്നാലും നമ്മള്‍ എന്തങ്കിലും പ്രശ്നത്തില്‍ പെട്ടുവെന്നോ പോലീസ് പിടിയിലാകാന്‍ പോകുന്നുവെന്നോ അറിഞ്ഞാല്‍ അവര്‍ നമ്മെ കൈവിടില്ല.
      ഇവിടെ മകനെ വീട്ടില്‍ നിന്നിറക്കിവിട്ട മാധവ് നമ്പ്യാര്‍ അവന്‍ കുറെ പേരെ ബോംബ്‌ വെച്ച് കൊന്നു എന്ന് കേട്ടപ്പോള്‍ അവനെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുനുണ്ട്. എന്നാല്‍ അപ്പോള്‍ അവന്‍ പറയുന്ന കാര്യങ്ങള്‍ അയാളില്‍ കുറ്റബോധം ജനിപ്പിക്കുന്നു. അവന്‍റെ ഉള്ളില്‍ ഇത്രയേറെ വിഷമങ്ങള്‍ ഉണ്ടെന്നു അയാള്‍ അപ്പോളാണ് മനസ്സിലാക്കുന്നത്. അര്‍ഹിക്കുന്ന പരിഗണനയോ സ്നേഹമോ തന്നില്‍ നിന്ന് കിട്ടാതെ പോയതിനാലാണ് അവന്‍ ഇങ്ങനെ ആയിത്തീര്‍ന്നത് എന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ ചിന്തിപ്പിക്കുന്നു. എങ്ങനെയെങ്കിലും മകനെ അതില്‍ നിന്ന് രക്ഷപ്പെടുത്തി അവനു മനസ്സ് മാറി നല്ല വഴിയില്‍ ജീവിക്കാന്‍ അവസരമുണ്ടാക്കി കൊടുക്കണമെന്ന് ഏതൊരു പിതാവിനെയും പോലെ അയാളും ആഗ്രഹിക്കുന്നു.
      പിന്നെ സഞ്ജയെ കൊന്ന കാര്യം, താങ്കള്‍ താങ്കളുടെ പിതാവിനോടോന്നു ചോദിച്ചു നോക്കൂ താങ്കള്‍ക്കും താങ്കളുടെ സഹോദരീഭര്‍ത്താവിനും ഇടയില്‍ ഒരു പ്രശ്നമുണ്ടായാല്‍, അയാള്‍ കാരണം നിങ്ങള്‍ ജയിലില്‍ പോകുമെന്ന അവസ്ഥ വന്നാല്‍ ഉപ്പ ആരുടെ ഭാഗത്ത്‌ നില്‍ക്കുമെന്ന്. എത്രയായാലും മകന്‍ മകന്‍ തന്നെ. മരുമകന്‍ എത്ര നല്ലവനായാലും മകനോളമാവില്ല.
      പിന്നെ സഞ്ജയ്‌ സത്യം പുറത്തു പറഞ്ഞാല്‍ ഗൌതം മാത്രമല്ല കുടുങ്ങുക. കുറ്റവാളിയെ ഒളിപ്പിക്കാനും രക്ഷപ്പെടാനും സഹായിച്ചതിന്‍റെ പേരില്‍ നമ്പ്യാരും സാമുവലും അകത്താകും. അത്തരമൊരു സന്ദര്‍ഭത്തില്‍ അയാള്‍ എങ്ങനെ ചിന്തിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കൂ.

      ഇല്ലാതാക്കൂ
  16. അജ്ഞാതന്‍2012, ജൂൺ 24 4:50 PM

    ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ല. ഒരു കുറ്റാന്വേഷണ നോവലിന് വേണ്ട മിനിമം ലോജിക് ഇതിനു നഷ്ടമാണ്. കാരണം നോവേലിനുള്ളിലെ നോവല്‍ വായിക്കുന്നവര്‍ എല്ലാം പത്രവും tvയും കാണാത്തവര്‍ ആണ്. അല്ലെങ്കില്‍ ഇത്ര പ്രമാദമായ ഒരു സ്ഫോടന കേസ് ആരും റിപ്പോര്‍ട്ട്‌ ചെയ്തില്ല. അത് കൊണ്ട് എല്ലാരും "ആകാംക്ഷ" യോടെ നോവല്‍ വായിക്കാന്‍ കാത്തിരുന്നു!!!!!!!!!!!!!! നോവലിന് ഉള്ളിലെ ആ നോവലിനെ കുറിച്ചുള്ള ആ മഹത്വം പറച്ചില്‍ എങ്കിലും ഒന്ന് ഒഴിവാക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ടോ ഇല്ലയോ എന്ന് താങ്കള്‍ മാത്രം തീരുമാനിച്ചാല്‍ പോര. ചര്‍ച്ചക്ക് വന്നത് കൊണ്ടാണ് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും പരസ്പരം സംശയങ്ങള്‍ പറഞ്ഞു തീര്‍ക്കാനും നമുക്ക് കഴിഞ്ഞത്. അത് തന്നെയാണ് ബ്ലോഗ്‌ പോസ്റ്റിങ്ങ്‌ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. തെറ്റുകള്‍ യഥാസമയം പരിഹരിച്ചു മുന്‍പോട്ടു പോകാം.

      ഇല്ലാതാക്കൂ
  17. അജ്ഞാതന്‍2012, ജൂൺ 24 5:22 PM

    നോവലിനുള്ളില്‍ നോവലിനെ കുറിച്ച് മഹത്വം പറയുന്നത്ര ക്ലാസിക്ക് കൃതിയായി നോവലിനുല്ലുള്ള നോവലിനെ എനിക്ക് തോനിയില്ല...ആ ഭാഗങ്ങളെല്ലാം തന്നെ അതികപറ്റായിപോയി...Best of Lunck

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നോവലിനുള്ളിലെ നോവല്‍ എന്ന structure ഒഴിവാക്കാം.

      ഇല്ലാതാക്കൂ
  18. അജ്ഞാതരായ "കലാകാരനോട്.." ആദ്യത്തില്‍ ഉള്ള അതേ നിലവാരം അവസാനം പുലര്‍ത്തിയില്ല എന്നത് ശരി തന്നെ.. പക്ഷെ താന്കള്‍ പറയുന്നത്ര "തറ" ആയിപോയി എങ്കില്‍, മുപ്പത്തി രണ്ടാം അദ്ധ്യായം മുതല്‍ പാടെ തകര്‍ന്നു എങ്കില്‍, പിന്നെ ആകാംക്ഷയോടെ പിന്നെന്തിനു നോവല്‍ വായിക്കാന്‍ വന്നു??? നിര്‍ത്തിപ്പോയിക്കൂടായിരുന്നോ.?? ചെറിയ തെറ്റുകളെ ആന പോലെ അവതരിപ്പിക്കുന്ന താന്കള്‍ ഒരു നോവല്‍ എഴുതൂ.. അപ്പോള്‍ കാണാം നമുക്ക്‌... നജീം കയുടെ ഒന്നാമത്തെ നോവലാനെന്നും തുടക്കക്കാരനാനെന്നും താന്കള്‍ മറന്നു പോയി... ഞാന്‍ സത്യം പറയാം.. ഒന്നാം അദ്ധ്യായം മുതല്‍ മുപ്പത്തി ഏഴാം അദ്ധ്യായം വരെ ഞാന്‍ ഇത ആസ്വദിച്ചു വായിച്ചു.. വളരെ ഉഷാറായി..... അടുത്ത നോവലിനായി കാത്തിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൈയൊപ്പ്2012, ജൂൺ 25 9:10 AM

      ആദ്യത്തില്‍ ഉള്ള അതേ നിലവാരം അവസാനം പുലര്‍ത്തിയില്ല എന്നത് ബാസില്‍ തന്നെ സമ്മതിക്കുന്നു നജീമിന്റെ ഒന്നാമത്തെ കൃതിയല്ലയിതു മുപ്പതോളം കഥകളെഴുതിയിട്ടുണ്ട്‌ കക്ഷി. ഒരു പൊസ്തകോം പൊറത്തെറക്കിയിട്ടുണ്ട് - 'ഹസ്താക്ഷരം'(check Blog archive) അങ്ങിനെയുള്ള ഒരാളെ തുടക്കക്കാരന്‍ എന്ന് വിളികുന്നതില്‍ അര്‍ത്ഥമില്ല...
      എഴുത്തുക്കാരന്‍ തന്നെ ഇവിടെ പറയുന്നുണ്ട് കഥയിവിടെ അവസാനിച്ചു നമുക്ക് കഥയെ കുറിച്ച് ചര്‍ച്ചയാവാം അപ്പോള്‍ കഥയിലെ പോരായ്മകള്‍ ചൂണ്ടികാണിക്കുക എന്നത് വായനക്കാരുടെ കര്തവ്യമല്ലേ..
      തന്റെ കഥയെ കുറിച്ചുള്ള അമിതമായ ആത്മവിശ്വസാമാണ് നോവലിന് ഉള്ളിലെ ആ നോവലിനെ കുറിച്ചുള്ള ആ മഹത്വം പറച്ചില്‍ എന്നാണു എനിക്ക് തോന്നിയത് (സന്തോഷ്‌ പണ്ടിറ്റിനെയാണ് എനികൊര്‍മ്മവരുന്നത്‌)

      "ചെറിയ തെറ്റുകളെ ആന പോലെ അവതരിപ്പിക്കുന്ന താന്കള്‍ ഒരു നോവല്‍ എഴുതൂ.." എന്ന് പറയുന്നത് തികച്ചും ബാലിശമാണ്..കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെങ്കില്‍ ആദ്യം നിങ്ങളൊന്നും നാട് ഭരിച്ചു നോക്ക് എന്നിട്ട് വിമര്‍ശിച്ചാല്‍ മതി എന്ന് പറയുമ്പോലെ ആണല്ലോ.

      ഇല്ലാതാക്കൂ
    2. സുഹൃത്തേ, പോരായ്മകള്‍ ചൂണ്ടിക്കാണിക്കേണ്ടത് വായനക്കാരുടെ കര്‍ത്തവ്യമാണ്. സന്തോഷം. പക്ഷെ അതിനു ഉപയോഗിക്കുന്ന ഭാഷയാണ്‌ പ്രശ്നം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. പക്ഷെ അത് പറയുന്നതിനും ചില രീതികളുണ്ട്. ബ്ലോഗ്‌ എന്നത് നമ്മളെ പോലുള്ള ചെറിയ എഴുത്തുകാരുടെ ഒരു സൌഹൃദ കൂട്ടായ്മയാണ്. പരസ്പരം വായിച്ചും, അഭിപ്രായങ്ങലരിയിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, തിരുത്തിയും ഒരു പരസ്പര സഹകരണത്തിലൂടെ എല്ലാവരും വളരണം. അതിനു പകരം ഒരാളുടെ കൃതിയിലെ പോരായ്മകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി, ആനന്ദ നൃത്തം ചവിട്ടുന്നതും ഒരാളുടെ വീഴ്ചയെ ആഘോഷമാക്കുന്നതും നല്ല മനസ്സിന്റെ ഉടമകള്‍ക്ക് ചേര്‍ന്നതല്ല. ഇവിടെ നമ്മുടെ അജ്ഞാത സുഹൃത്ത്‌ കാട്ടിക്കൂട്ടുന്നത് അതാണ്‌.
      പിന്നെ ബാസില്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ ഭരണത്തെ വിമര്‍ശിക്കാന്‍ മുമ്പ് കേരളം ഭരിച്ചിരിക്കണമെന്നില്ല എന്ന താങ്കളുടെ കാഴ്ചപ്പാട് ശരി തന്നെ. എന്നാല്‍ അയാളേക്കാള്‍ നന്നായി ഭരിക്കാനറിയുന്നവര്‍ക്കേ അയാലെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ളൂ.

      ഇല്ലാതാക്കൂ
    3. അപ്പോള്‍ ഇവിടെ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ അവകാശമില്ലാതെ ആവുമല്ലോ...ഒരു സധാരന്‍ പൌരനു പോലും ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാം...അതിനു നല്ല ഭരണ കാര്‍താവ് ആകണമെന്ന് നിര്‍ബന്ധമൊനുമില്ല

      ഇല്ലാതാക്കൂ
    4. കൈയൊപ്പ്2012, ജൂൺ 25 5:13 PM

      ഒരു കഥ ആസ്വതിക്കാനുള്ള കഴിവ് തന്നെയാണ് അതിനെ വിമര്‍ശിക്കാനുള്ള അവകാശവും

      ഇല്ലാതാക്കൂ
  19. കൈയൊപ്പ്2012, ജൂൺ 25 9:16 AM

    എഴുത്തുക്കാരന്‍ ഇതില്‍ പലരുടെയും സംശയങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചിരിക്കുന്നത് അപലപനിയമാണ്...അഭിപ്രായങ്ങളെ ആ രീതിയില്‍ കണ്ടാല്‍ മതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നില്ല സുഹൃത്തേ. ഞാന്‍ ജയില്‍ ചാടി വന്ന കുറ്റവാളിയോന്നുമല്ലല്ലോ ഒളിച്ചിരിക്കാന്‍. പരീക്ഷാത്തിരക്കില്‍ പെട്ട് പോയതാണ്.

      ഇല്ലാതാക്കൂ
    2. കൈയൊപ്പ്2012, ജൂൺ 25 5:04 PM

      താങ്കള്‍ ജയില്‍ ചാടി വന്ന കുറ്റവാളി ആണെന്ന് ഞാന്‍ പറഞ്ഞില്ലാലോ, അങ്ങിനെ ഒരു ധ്വനിയും എന്റെ വാക്കില്‍ ഇല്ല ...അഭിപ്രായങ്ങള്‍ക്ക് മറുപടി കനാതതുകൊണ്ട് ചോതിച്ചതല്ലേ

      ഇല്ലാതാക്കൂ
  20. ഞാന്‍ താങ്കളുടെ വിവര്‍ത്തന കഥകള്‍ Download ചെയാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ അത് പണം കൊടുത്തു Subscribe ചെയാന് വേണ്ടി പറയുന്നു. Subscribe ചെയ്യാതെ Download ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലേ..മുഖം നോവല്‍ Download ചെയാന്‍ ഇത്തരം ബുദ്ധിമുട്ടുണ്ടായിരുന്നില്ല

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2012, ജൂൺ 25 5:16 PM

    എന്റെ കമന്റ്‌ കാണാനില്ല ഇപ്പോള്‍...അതെവിടെപ്പോയി????????

    മറുപടിഇല്ലാതാക്കൂ
  22. സുഹൃത്തുക്കളെ,
    എന്തോ ചില കാരണങ്ങളാല്‍ പുതിയ കമന്റുകളൊന്നും എന്‍റെ ബ്ലോഗില്‍ തെളിയുന്നില്ല. പക്ഷെ G മെയിലില്‍ വരുന്നുണ്ട്. അതിനുള്ള എന്‍റെ മറുപടികള്‍ ഇവിടെ ചേര്‍ക്കുന്നു.

    അജ്ഞാത സുഹൃത്തേ, നിങ്ങള്‍ നോവലിനെ വിമര്‍ശിച്ചതിലല്ല എനിക്ക് ദേഷ്യം. നിങ്ങള്‍ അത് അവതരിപ്പിച്ച രീതിയിലാണ്... നിങ്ങള്‍ മാത്രമല്ല കുറെ പേര്‍ ഇതിന്‍റെ അവസാന ഭാഗം നന്നായില്ല എന്ന് അഭിപ്രായപ്പെട്ടിടുണ്ട്. പക്ഷെ അവര്‍ അത് പറഞ്ഞ രീതിയും താങ്കള്‍ പറയുന്നതും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ട്. ഇപ്പോഴും എനിക്ക് താങ്കളുടെ പേര് അറിയണമെന്ന് യാതൊരു താല്പര്യവുമില്ല. നിങ്ങള്‍ ആരായാലും സംസാരിക്കുമ്പോഴും, കമന്റ് ചെയ്യുമ്പോഴും മറ്റുള്ളവരെ മുറിപ്പെടുത്താത്ത വിധം കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ നന്ന്. ഏറ്റവും നല്ല വിമര്‍ശകനാണ് ഏറ്റവും നല്ല സുഹൃത്ത്‌ എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. താങ്കളുടെ അഭിപ്രായത്തിനു വില കല്‍പിച്ച് നോവല്‍ പ്രകാശനവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കി നോവല്‍ ഒന്ന് കൂടി കുറ്റമറ്റതാക്കാന്‍ ശ്രമിക്കാം.

    സന്തോഷ്‌ ഭായ്, മുഖം വിളറന്നത് അത്ര ഗൌരവത്തില്‍ കാണേണ്ട.

    നിസ്സാര്‍ ഭായ്, താങ്കളുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ വളരെ പ്രസക്തമാണ്. തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു. താങ്കള്‍ അഭിപ്രായം പ്രകടിപ്പിച്ച രീതിയും മാതൃകാപരമാണ്. എന്‍റെ സുഹൃത്തുക്കളായി നിങ്ങളൊക്കെ ഉള്ളപ്പോള്‍ ഞാനെന്തിനാണ് എന്‍റെ കഥ മറ്റൊരാളെ കൊണ്ട് വായിച്ചു തിരുത്തിക്കുന്നത്?

    സാദിഖ് ഭായ്, എന്താണ് സംഭാവിച്ചതെന്നെനിക്കും മനസ്സിലാകുന്നില്ല. ഏതായാലും scribd.comല്‍ പോയി Najeemudeen K .P എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്തു നോക്കൂ. ഞാന്‍ subscribe option ഒന്നും കൊടുത്തിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കമന്റ്‌ കാണാത്തത് കൊണ്ട് പല സ്ഥലങ്ങളിലായി കമന്റ്‌ ഇട്ടിട്ടുണ്ട്. അതില്‍ ഖേദിക്കുന്നു. തീര്‍ച്ചയായും അടുത്ത നോവല്‍ കൂടുതല്‍ മികച്ചതാകും എന്ന ഉറപ്പുണ്ട്. താങ്കളുടെ രചന ഇനിയും തുടരണം. ഞാനടക്കം ഈ നോവലിന്റെ കുറ്റങ്ങള്‍ എടുത്തു കാണിക്കുന്ന ഓരോരുത്തരും ഇതിന്റെ അവസാനം വരെ ഏതാണ്ട് തുടര്‍ച്ചയായി ഒരു മാസം താങ്കളുടെ നോവല്‍, അതും നോവല്‍ readability ഏറ്റവും കുറവുള്ള ബ്ലോഗ്‌ മാധ്യമത്തില്‍, വായിച്ചു എന്നത് തന്നെ താങ്കളുടെ കഴിവിന്റെ തെളിവാണ്.
      എല്ലാ വിധ ഭാവുകങ്ങളും..

      ഇല്ലാതാക്കൂ
  23. അജ്ഞാതന്‍2012, ജൂൺ 25 5:29 PM

    "നോവല്‍ അവസാനിച്ച സ്ഥിതിക്ക് ഇനി നമുക്ക് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാം... നോവല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. "
    ഇത് പറഞ്ഞ ആള്‍ ആണോ അഭിപ്രായം പറയുന്നയാളുടെ നേരെ വെല്ലു വിളിച്ചുകൊണ്ടു ചെല്ലുന്നത്??????ഈ പറയുന്ന വിനയമൊന്നും കൈയൊപ്പിന് നല്‍കുന്ന മറുപടിയില്‍ കാണാനില്ലല്ലോ മാഷെ... എല്ലാവര്ക്കും ഒരേ അഭിപ്രായം അല്ലല്ലോ ഉള്ളത്......അല്ലെങ്കില്‍ പിന്നെ നല്ല അഭിപ്രായങ്ങള്‍ ഉള്ളവര്‍ മാത്രം കമന്റ്‌ ഇടുക എന്ന് എഴുതണമായിരുന്നു......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൈയൊപ്പ്‌ നിങ്ങളുടെ അത്ര ചീപ്പായി സംസാരിച്ചിട്ടില്ല. പിന്നെ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്തു എന്നത് ശരി തന്നെ. പക്ഷെ ഞാന്‍ തുടര്‍ന്ന് എഴുതണോ പ്രസിധീകരിക്കണോ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായ സര്‍വ്വേ നടത്തിയിട്ടില്ല. പക്ഷെ നിങ്ങള്‍ ഒരു ആവശ്യവുമില്ലാതെ അത്തരം കാര്യങ്ങളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. എന്നിട്ടിപ്പോ കൊച്ചു കുട്ടികളെ പോലെ അവനെ മാത്രമെന്താ വഴക്ക് പറയാത്തത് എന്ന മട്ടില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു- ഞാന്‍ വിമര്‍ശിച്ച എല്ലാവരോടും അസഹിഷ്ണുത കാണിച്ചിട്ടില്ല. നിങ്ങളോട് മാത്രമാണ്. അതിനു കാരണവും നിങ്ങളാണ്. തെറ്റ് പറ്റാത്തവരുണ്ടാവില്ല. പക്ഷെ അത് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കുന്നതിലാണ് മഹത്വം. ഇനിയും തീരെ നിലവാരം കുറഞ്ഞ കമന്റുകളിട്ട് നിങ്ങളുടെ വില കളയാതെ ശാന്തനായിരിക്കൂ.

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2012, ജൂൺ 25 5:54 PM

      എന്റെ വില തീരുമാനിക്കുന്നത്‌ താനല്ലല്ലോ.പൊട്ടത്തരങ്ങള്‍ എഴുതി വച്ചിട്ട് അതിനു നല്ല അഭിപ്രായം മാത്രം വേണം പോലും.ചീപ്പ് ആയി എഴുതിയാല്‍ അത്തരം മറുപടികള്‍ പ്രതീക്ഷിക്കുക.

      ഇല്ലാതാക്കൂ
  24. കൈയൊപ്പിടുന്ന സുഹൃത്തേ, വിമര്‍ശനങ്ങള്‍ നല്ലതാണ്. പക്ഷെ അവ ക്രിയാത്മകമായ വിമര്‍ശനങ്ങളാവണം. ഒരാളുടെ സര്‍ഗ ശേഷിയെ അപകീര്‍ത്തിപ്പെടുത്താനാവരുത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൈയൊപ്പ്2012, ജൂൺ 26 1:14 PM

      താങ്കളുടെ സര്കശേഷിയെയോ...താങ്കളെ വ്യക്തിപരമായോ ഞാന്‍ വിമര്‍ശിച്ചിട്ടില്ല അങ്ങിനെ ഒരിക്കലും ചെയ്യുകയുമില്ല....
      താങ്കളുടെ കഥയെ കുറിച്ച് എനിക്ക് തോന്നിയ അഭിപ്രായമാണ് പറഞ്ഞത്‌...പിന്നെ കമ്മണ്ടില്‍ പറഞ്ഞതുപോലെ കഥ എഴുതുന്നവന് മാത്രമേ വിമര്‍ശിക്കാന്‍ പാടുള്ളൂ എന്ന ചിന്താകത്തി ശരിയല്ല...
      എന്ത് പ്രോടെക്റ്റ് തന്നെ ആയാലും അത് ഉപയോഗിച്ച് കഴിഞ്ഞാല്‍ അതിന്റെ അഭിപ്രായം പറയാന്‍ ഉപയോക്താവിന് അവകാശമുണ്ട്‌..അത് ഏതു മേഖലയില്‍ ആയാലും..തെറ്റുകള്‍ മനസിലാക്കുക പരിഹരിച്ചു മുന്നേറുക...

      ഇല്ലാതാക്കൂ
  25. അജ്ഞാതന്‍2012, ജൂൺ 25 5:37 PM

    ആദ്യത്തെ അജ്ഞാതനല്ല ഞാന്‍....രണ്ടാമതൊരു നീണ്ട കമന്റ്‌ ഇട്ടയാളാണ്.അത് കാണാനും ഇല്ല...
    ഞാന്‍ ആയിക്കോട്ടെ, മറ്റാരും ആയിക്കോട്ടെ അയാള്‍ കമന്റ്‌ ഇട്ട രീതിയോട് താങ്കള്‍ ദേഷ്യപ്പെടുന്നതെന്തിനു?????
    താങ്കള്‍ താങ്കളുടെ രീതിയില്‍ എഴുതിയ ഒരു നോവലിന് അത് വായിച്ച ഒരാള്‍ അയാളുടെ രീതിയില്‍ കമന്റ്‌ ഇട്ടു...അത് അത്ര വലിയ തെറ്റാണോ?????????????
    പക്ഷെ ആദ്യത്തെ കമന്റ്സ് ഒന്നും എന്റേതല്ല കേട്ടോ......

    മറുപടിഇല്ലാതാക്കൂ
  26. സുഹൃത്തുക്കളെ,
    ചില തിരക്കുകള്‍ കാരണം ഞാന്‍ കുറച്ചു ദിവസത്തേക്ക് ഓണ്‍ലൈനില്‍ ഉണ്ടാവില്ല. അടുത്ത തിങ്കളാഴ്ച വീണ്ടും കാണാം.

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2012, ജൂൺ 25 5:49 PM

    thankalkkathu joke aayi thonniyo??? haha.njan ente peru paranju comment ittappo athu joke...hahaha...
    kaiyoppu njanalla mashe.but ayalude chila abhiprayangalodu njanum yojikkunnu athrayume njan paranjullu.

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2012, ജൂൺ 25 5:50 PM

    സുഹൃത്തേ, താങ്കള്‍ ഒരു വായനക്കാരന്‍ മാത്രമായി ആ നോവല്‍ ഒന്ന് വായിച്ചു നോക്കൂ...അപ്പോള്‍ കാണുന്ന അതിന്റെ പോരായ്മകള്‍ അറിഞ്ഞു തിരുത്തൂ......
    അല്ലാതെ ഞാന്‍ എഴുതിയതെല്ലാം പെര്‍ഫെക്റ്റ്‌ ആണെന്ന ഭാവം മനസ്സില്‍ വച്ചുകൊണ്ട് ഈ കമന്റിനെയൊക്കെ സമീപിച്ചാല്‍ താങ്കളുടെ മറുപടികള്‍ ഇപ്പോഴും ഈ പ്രകാരം തന്നെ ആയിരിക്കും....
    ഈ നോവലിന് ആദ്യമൊക്കെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നയാളാണ് അജ്ഞാതന്‍.......
    പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ കഴമ്പുണ്ടോ എന്ന് നോക്കാതെ "അതെന്റെ സര്‍ഗ്ഗ വാസനയെ അപകീര്‍ത്തിപ്പെടുത്താനാണ് " എന്നൊക്കെ പറഞ്ഞാല്‍ അത് മോശമാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കാരുടെ കണ്ണിലൂടെ വായിച്ചു നോക്കിയത് കൊണ്ടാണ് ഞാന്‍ ആ ഭാഗങ്ങള്‍ ഒഴിവാക്കി മാറ്റിയെഴുതാന്‍ തീരുമാനിച്ചത്. ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കള്‍ക്കെന്താണ് മനസ്സിലാകാത്തത്. ഞാന്‍ എഴുതിയത് ഒരു മികച്ച കൃതിയാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. എല്ലാ മനുഷ്യരെയും പോലെ എനിക്കും തെറ്റുകള്‍ പറ്റാം. ഞാന്‍ മഹാസംഭാവമെന്നു കരുതുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നു വരാം. അഭിപ്രായം ആപേക്ഷികമാണ്. ഞാന്‍ എന്ത് കൊട് ഈ നോവലിനെ വിമര്‍ശിച്ച മറ്റാരോടും ദേഷ്യപ്പെടുന്നില്ല? ഒന്നാലോചിച്ചു നോക്കൂ... നിലപാട് മാറ്റൂ സുഹൃത്തേ....

      ഇല്ലാതാക്കൂ
    2. ദേ, കണ്ടോ അജ്ഞാത സുഹൃത്തേ? അപ്പോഴേക്കും നിങ്ങളുടെ ഭാഷ മാറാന്‍ തുടങ്ങി. നിങ്ങളെ പറ്റി മറ്റുള്ളവര്‍ മനസ്സിലാക്കാനും നിങ്ങള്‍ക്ക് വിലയിടാനും ഇത് തന്നെ ധാരാളം. നിങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കി തെറ്റിധാരണകള്‍ തിരുത്തി മുമ്പോട്ട്‌ പോകാം എന്ന ഒരു വ്യാമോഹം എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് മനസ്സിലായി നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്. അത് കൊണ്ട്.... ഗുഡ് ബൈ... ദൈവം നിങ്ങള്‍ക്ക് നല്ലത് വരുത്തട്ടെ..

      ഇല്ലാതാക്കൂ
    3. അജ്ഞാതന്‍2012, ജൂൺ 25 6:05 PM

      എന്റെ നിലപാട് ഞാന്‍ സമയമാകുമ്പോള്‍ മാറ്റിക്കോളാം..അഭിപ്രായങ്ങള്‍ ആപെക്ഷികമാനെന്നത് നിങ്ങളും ഓര്മ്മിക്കുക.നിങ്ങള്‍ മറ്റാരോടും ദേഷ്യപ്പെടാത്തത് എന്താണെന്നു എനിക്കെങ്ങനെ അറിയാം ???തന്നെത്താനെ ഇരുന്നങ്ങു ആലോചിച്ചാല്‍ മതി.

      ഇല്ലാതാക്കൂ
    4. കൈയൊപ്പ്2012, ജൂൺ 27 1:10 PM

      മുകളില്‍ പറഞ്ഞ അഭിപ്രായത്തോട് "സുഹൃത്തേ, താങ്കള്‍ ഒരു വായനക്കാരന്‍ മാത്രമായി..........................എന്നൊക്കെ പറഞ്ഞാല്‍ അത് മോശമാണ്" ഞാന്‍ യോജിക്കുന്നു

      എല്ലാവരും ഒരേതരത്തില്‍ അഭിപ്രായം പറഞ്ഞിറ്റുണ്ടെങ്കില്‍ അതില്‍ തെറ്റുക്കാരന്‍ ആരാണ് അഭിപ്രായം പറഞ്ഞവരോ അതോ താങ്കളുടെ സൃഷ്ടടിക്കോ

      ഇല്ലാതാക്കൂ
  29. കൈയൊപ്പ്2012, ജൂൺ 27 1:04 PM

    ഒരു എഴുതുക്കാരന്റെ സ്വത്ത് വായനക്കാരാണ്, വളരെ കുറച്ചു വായനക്കാര്‍ മാത്രമുള്ള താങ്കളുടെ ബ്ലോഗില്‍ വായനക്കാരുടെ അഭിപ്രായത്തിന്നു താങ്കള്‍ പ്രതികരിച്ച ഭാഷ വളരെ മോശമായിപ്പോയി ഒരു എഴുത്തുക്കാരന് യോചിച്ച ഭാഷയല്ല താങ്കള്‍ ഉപയോഗിച്ചത്...ഞാന്‍ ഒരു തരത്തിലും താങ്കളുടെ സൃഷ്ട്ടിയെ മോശമായ തരത്തില്‍ വിമര്‍ശിച്ചിട്ടില്ല എന്നിട്ടുപോലും താങ്കള്‍ എന്റെ അഭിപ്രായത്തിന്നു എഴുതിയ മറുപടി നോക്കു.."ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നില്ല സുഹൃത്തേ. ഞാന്‍ ജയില്‍ ചാടി വന്ന കുറ്റവാളിയോന്നുമല്ലല്ലോ ഒളിച്ചിരിക്കാന്‍" ഇതാണോ ഒരു എഴുത്തുക്കാരന് ചേര്‍ന്ന ഭാഷ. ഇതില്‍ അഭിപ്രായം പറഞ്ഞ ആരും തന്നെ താങ്കളുടെ സര്‍ഗ്ഗ ശേഷിയെ കുറ്റം പറഞ്ഞതായി എനിക്ക് തോന്നിട്ടില്ല..താങ്കളുടെ നോവലിലെ പോരായ്മകളെ, തെറ്റുകളെ ചൂണ്ടി കാണികകുയായിരുന്നു അവര്‍ ചെയ്തത് അതിനു താങ്കള്‍ പറഞ്ഞ മറുപടികളാണ് മോശമായി പോയത്....ഞാന്‍ ഒരു ലൈബ്രേരിയനാണ്, ഒരുപാട് പുസ്തകങ്ങള്‍ വായിച്ചതിന്റെയും, താങ്കളെക്കാള്‍ ഒരുപാട് ഓണം കൂടുതല്‍ ഉണ്ടതിന്റെയും അനുഭവം വെച്ചിട്ട് പറഞ്ഞതാണ് ക്ഷമിക്കുക.

    ഇത് എന്റെ അവസാന കമ്മന്റാണ് ഇനി ഞാന്‍ ഈ ബ്ലോഗ്‌ സന്ദര്ഷിക്കുന്നതല്ല ഞാന്‍ ഈ ബ്ലോഗ്‌ വായിച്ചില്ലെങ്കില്‍ താങ്കള്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന് എനിക്കറിയാം എന്നാലും ഇങ്ങനെ എന്റെ പ്രതിഷേധം ഞാന്‍ ഇവിടെ അറിയിക്കുന്നു എല്ലവിത ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ സുഹൃത്തേ,

      മറുപടി അയക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക. ചില തിരക്കുകളില്‍ പെട്ടുപോയി.

      ഞാന്‍ താങ്കളോട് ഒരു വിധത്തിലുള്ള നീരസവും പ്രകടിപ്പിച്ചിട്ടില്ല. 'ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നില്ല സുഹൃത്തേ. ഞാന്‍ ജയില്‍ ചാടി വന്ന കുറ്റവാളിയോന്നുമല്ലല്ലോ ഒളിച്ചിരിക്കാന്‍' എന്നത് ഞാന്‍ വളരെ casual ആയി പറഞ്ഞതാണ്. ക്ഷമിക്കുക.

      താങ്കള്‍ എന്നെ മോശമായി വിമര്‍ശിച്ചിട്ടില്ല.

      എന്റെ ദേഷ്യം മുഴുവന്‍ ആ അജ്ഞാതനായ സുഹൃത്തിനോടായിരുന്നു. അത് എന്റെ നോവലിലെ തെറ്റ് കണ്ടു പിടിച്ചതിന്റെയും വിമര്‍ശനമുന്നയിച്ചതിന്റെയും പേരിലല്ല. മറിച്ച്, ഇനി എഴുതരുത് പ്രസിദ്ധീകരിക്കരുത് എന്നൊക്കെ പറഞ്ഞതിനാലാണ്. അത് താങ്കള്‍ക്കു ഒരു പക്ഷെ വലിയൊരു സംഭവമായി തോന്നിയിരിക്കാനിടയില്ല. പക്ഷെ എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്‌. അത് വായനക്കാരന്റെ അവകാശവും കൂടിയാണ്. പക്ഷെ അത് തെറ്റുകള്‍ തിരുത്താനും നല്ല എഴുത്തിനെ പ്രോല്സാനിപ്പിക്കാനും വേണ്ടിയായിരിക്കണം. അല്ലാതെ പരിഹസിക്കാനോ വേദനിപ്പിക്കാനോ വേണ്ടി ആയിരിക്കരുത്.
      നമ്മുടെ കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ നാം അവരെ അടിക്കുന്നത് അവര്‍ അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടുയാണ്. അല്ലാതെ അവരുടെ ശരീരം വേദനിക്കാന്‍ വേണ്ടിയല്ലല്ലോ? പക്ഷെ ആ അജ്ഞാത സുഹൃത്ത്‌ ഒരു തരാം ആനന്ദം അനുഭവിക്കുകയായിരുന്നു. അദ്ദേഹം പ്രയോഗിച്ച ഭാഷ വായിച്ചാല്‍ താങ്കള്‍ക്കത്‌ മനസ്സിലാകും. ഒരു ഘട്ടത്തില്‍ അയാള്‍ 'നിങ്ങളെന്താണ്‌ കൈയോപ്പിനെ മാത്രം ഒന്നും പറയാത്തത് ' എന്ന് ചോദിക്കുകയും ചെയ്തു. അതിനു ഞാന്‍ കൊടുത്ത മറുപടി ഒന്ന് വായിച്ചു നോക്കൂ. താങ്കളെ അനുകൂലിച്ചു കൊണ്ടാണ് ഞാന്‍ എഴുതിയിരിക്കുന്നത്.

      ഞാന്‍ ഇവിടെ ഇത്രയൊക്കെ കുറിച്ചത് എന്റെ പക്ഷം ന്യായീകരിക്കാനോ താങ്കളെക്കൊണ്ട് ഇനിയും എന്റെ ബ്ലോഗുകള്‍ വായിപ്പിക്കാനോ അല്ല. മറിച്ച്, തെറ്റിധാരണകള്‍ തീര്‍ത്തു നമുക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ അതിനു ഈ കുറിപ്പിലൂടെ വഴി തെളിയട്ടെ എന്ന് കരുതിയാണ്. കാരണം, ഞാന്‍ കാരണം ഒരാളുടെ മനസ്സ് വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല. താങ്കള്‍ പറഞ്ഞത് പോലെ താങ്കള്‍ എന്റെ ബ്ലോഗ്‌ വായിച്ചില്ലെന്നു വെച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുന്നത് വളരെ ദുഖകരമായ കാര്യം തന്നെയാണ്.

      താങ്കളുടെ മനസ്സിന് ഞാന്‍ കാരണം എന്തെങ്കിലും വിഷമമുണ്ടായെങ്കില്‍ ഞാന്‍ നിങ്ങളോടെ മാപ്പ് ചോദിക്കുന്നു.

      ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2012, ജൂലൈ 10 4:46 PM

      ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെ ആയോ???
      അഭിപ്രായം എഴുതണമെന്നു "വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു " എന്ന് താങ്കള്‍ എഴുതി വച്ചല്ലോ.
      എന്നിട്ട് കയ്യൊപ്പിനു നല്‍കുന്ന മറുപടിയില്‍ താങ്കള്‍ ഈ പറഞ്ഞപോലെ വിനയം കാണുന്നില്ലല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്.തങ്ങള്‍ നല്‍കുന്ന മറുപടി വിനയമില്ലതതാണ് എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെ പലരുടെയും അഭിപ്രായം പലതായിരിക്കും എന്നും ഞാന്‍ പറഞ്ഞിരുന്നു.
      നല്ല അഭിപ്രായം മാത്രമാണ് വേണ്ടതെങ്കില്‍ അത്തരം അഭിപ്രായങ്ങള്‍ മാത്രം ഇതില്‍ രേഖപ്പെടുത്തുക എന്ന് എഴുതി വക്കാമായിരുന്നില്ലേ എന്നും ചോദിച്ചു,
      അല്ലാതെ ഞാന്‍ കയ്യൊപ്പിനെ ഒന്നും പറഞ്ഞിട്ടില്ല.
      നിങ്ങള്‍ അഭിപ്രായങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് എനിക്ക് ഇഷ്ടപ്പെടാത്തത്.
      പല അജ്ഞ്ഞതന്മാരും ഇതില്‍ അഭിപ്രായമെഴുതി.അതില്‍ ആരാണ് 'പ്രസിദ്ധീകരിക്കരുത് 'എന്ന് പറഞ്ഞതെന്നറിയാതെ അജ്ഞാതന്‍ എന്ന് എഴുതിയ എല്ലാവര്ക്കും നേരെ ദേഷ്യപ്പെടുന്നു.
      കയ്യൊപ്പിന്റെ അതെ അഭിപ്രായമാണ് ഞാനും പറഞ്ഞത്.ഇപ്പോള്‍ അത് വളച്ചൊടിച്ചു ഞാന്‍ കയ്യൊപ്പിനു മോശം മറുപടി നല്കാന്‍ പറഞ്ഞു എന്നാക്കി..ഏതായാലും കൊള്ളാം.സ്വന്തം കഴിവുകേടിന് മറ്റുള്ളവരെ പഴിച്ചിട്ടെന്തു കാര്യം.ഇനി ഈ രചനയെപ്പറ്റി ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നില്ല.എനിക്ക് പറയാനുള്ളതെല്ലാം മുന്‍പേ പറഞ്ഞു കഴിഞ്ഞു.

      ഇല്ലാതാക്കൂ
  30. വൈദികൻ അങ്ങനെ ആഴ്സനിക്‌ കൈവശപ്പെടുത്തിയെന്ന് ചോദ്യം വരും..

    ഇത്രയും എഴുതിയതിനു അഭിനന്ദനങ്ങൾ. അതൊരു വലിയ അധ്വാനമാണ്‌. ആ കഠിന ശ്രമത്തിനു പ്രത്യേകം അഭിനന്ദനങ്ങൾ.

    ഒരെളിയ അഭിപ്രായം.
    നോവൽ നോവലായി തന്നെ എഴുതാമായിരുന്നു. അതു വായിക്കാൻ കാത്തിരിക്കുന്ന ഒരു വായനക്കാരി, നോവൽ ചടങ്ങ്‌..ഇതൊക്കെ ഒഴിവാക്കിയാൽ..

    ഒരു വായനക്കാരനെ 35 ഭാഗങ്ങൾ വരെ പിടിച്ചിരുത്തുക, അതും ഓൺലൈനിൻ കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കി വായിക്കുവാൻ പ്രേരിപ്പിക്കുക എന്നത്‌ വളരെ (വളരെയേറെ) പ്രയാസമുള്ള കാര്യമാണ്‌. അതിൽ വിജയിച്ചു എന്നതിൽ സന്തോഷിക്കൂ. അഭിമാനിക്കൂ. ധാരാളം എഴുതൂ.

    പുതിയ നോവൽ വരുന്നത്‌ കാത്തിരിക്കുന്നു. പോസ്റ്റ്‌ ചെയ്ത്‌ തുടങ്ങുമ്പോൾ ദയവായി അറിയിക്കുക. നന്ദി.
    സ്നേഹാശംസകൾ.

    മറുപടിഇല്ലാതാക്കൂ
  31. പ്രിയപ്പെട്ട സാബു,
    താങ്കളുടെ അഭിപ്രായങ്ങള്‍ വളരെ യുക്തമാണ്. തീര്‍ച്ചയായും അവ ഞാന്‍ തുടര്‍ന്നുള്ള സൃഷ്ടികളില്‍ ശ്രദ്ധിക്കാം.
    പുതിയ നോവല്‍ പോസ്റ്റിങ്ങ്‌ ആരംഭിച്ചിട്ടുണ്ട്. വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  32. മുഴുവൻ വായിച്ചു. കുറവുകളുണ്ടോ? ഉണ്ട്. അവ തിരുത്താവുന്നവയാണോ? ആണ്. ഭദ്രമായ ഒരു കഥാതന്തു ഇതിലുണ്ട്. പിന്നെ കുറ്റങ്ങളൊന്നും പറയാൻ മനസ്സു വരുന്നില്ല. ഒരുപക്ഷേ എഴുത്തുകാരന്റെ തന്നെ രണ്ടാം വായനയിൽ നീക്കം ചെയ്യപ്പെടാനിടയില്ലാത്ത ദോഷങ്ങൾ ഇല്ലെന്ന് പറയാനാണെനിക്കിഷ്ടം. എന്തായാലും മോശമായ വിധത്തിൽ വിമർശിച്ചവരോടു പോലും മര്യാദയായി സംസാരിക്കുകയും സ്വന്തം ഭാഗം അന്ധമായി ന്യായീകരിക്കാതെയിരിക്കുകയും ചെയ്യുന്ന മാന്യനായ താങ്കളുടെ രചനകൾ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്കു നിശ്ചയമില്ല ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇത്രയും പക്വത പ്രദർശിപ്പിയ്ക്കുമെന്ന്. എല്ലാ ആശംസകളും ശ്രീ നജീമുദ്ദീൻ. എഴുതിത്തെളിയാനും അംഗീകാരങ്ങൾ തേടിവരാനും സന്ദർഭമുണ്ടാകട്ടെ എന്ന് ഹൃദയംഗമമായി ആശംസിക്കുന്നു. (2012-നു ശേഷം താങ്കൾ ഒന്നും എഴുതിയിട്ടുള്ളതായി കാണുന്നില്ല. ഈ ഇടവേള അവസാനിപ്പിച്ച് വീണ്ടും സാഹിത്യോദ്യമങ്ങളിൽ ഏർപ്പെടണം എന്ന ആഗഹം അറിയിയ്ക്കട്ടെ.)

    മറുപടിഇല്ലാതാക്കൂ